മുംബൈ|
Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (19:21 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രഹസനമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഉപദേശക സമിതി അംഗങ്ങളുടെ നിലപാട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് വിവരങ്ങള്‍ പുറത്തായത്.
പരിശീലകസ്ഥാനത്ത് രവി ശാസ്‌ത്രി തുടരുമെന്ന് ഏറെക്കുറെ വ്യക്തമായി. വിദേശ പരിശീലകര്‍ വേണ്ടെന്ന ഉപദേശക സമിതിയുടെ നയവും നിലവിലെ ടീം മികച്ച പ്രകടനം നടത്തുന്നതുമാണ് ശാസ്‌ത്രിക്ക് നേട്ടമായത്.
ഗാരി ക്രിസ്‌റ്റനെ പോലെയുള്ളവര്‍ അപേക്ഷിച്ചിട്ടുണ്ടെങ്കിലും വിദേശ പരിശീലകനെ നിയമിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഇന്ത്യക്കാരനായ ഒരാളെയാണ് ആ സ്ഥാനത്തേക്ക് കാണുന്നത്. ശാസ്‌ത്രിയും കോഹ്‌ലിയും ചേര്‍ന്ന് ടീമിനെ മികച്ച രീതിയിലാണ് കൊണ്ടു പോകുന്നത്. ഈ സാഹചര്യത്തില്‍ മറ്റൊരു കോച്ചിനെ ആവശ്യമില്ലെന്നും ഒരു ഉപദേശക സമിതി അംഗം പ്രതികരിച്ചു.
സമാനമായ നിലപാടാണ് ബി സി സി ഐ പ്രതിനിധിയുടെയും. പുതിയ പരിശീലകനെ നിയമിച്ചാല്‍ അടുത്ത അഞ്ചു വര്‍ഷത്തെ ടീമിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും. അത് ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായകമാകുമെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.