ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ഇന്ന്, ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

അഭിറാം മനോഹർ| Last Modified ഞായര്‍, 29 ജനുവരി 2023 (09:05 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരം ഇന്ന് നടക്കും. ലഖ്നൗവിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചെത്തണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് പിന്നിലാണ്. ആദ്യ മത്സരത്തിൽ തോറ്റ ടീമിൽ നിന്ന് ഇത്തവണ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ആദ്യ മത്സരത്തിൽ നിറം മങ്ങിയ അർഷദീപ് സിങ്ങിന് പകരം പേസർ മുകേഷ് കുമാറിനെ ടീം മാനേജ്മെൻ്റ് പരിഗണിക്കുന്നതായാണ് സൂചന. ഏറെ കാലമായി ടീമിന് പുറത്ത് നിൽക്കുന്ന പൃഥ്വി ഷായ്ക്കും അവസരം ലഭിച്ചേക്കും. ആദ്യ ടി20 മത്സരത്തിൽ വിജയിച്ച ന്യൂസിലൻഡ് ഇന്നത്തെ മത്സരത്തിൽ കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :