മുംബൈ|
jibin|
Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (14:13 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്‌റ്റന്‍സിയെ പുകഴ്‌ത്തി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ. ടെസ്റ്റ് ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത വിരാട് കോഹ്‌ലി ധോണിയെ പാഠമാക്കണം. ഏതൊരു സാഹചര്യത്തിലും വളരെ കൂളായി കാര്യങ്ങളെ നിയന്ത്രിക്കുന്ന വ്യക്തിയാണ് ധോണി. ഇതാകണം ധോണിയില്‍ നിന്ന് കോഹ്‌ലി പഠിക്കേണ്ടതെന്നും വോ പറഞ്ഞു.
വൈകാരികമായും വ്യക്തിപരമായതുമായ പ്രശ്‌നങ്ങള്‍ കോഹ്‌ലിയെ ബാധിക്കുന്നുണ്ട്. പ്രതിസന്ധികള്‍ അതിജീവിക്കുന്ന കാര്യത്തില്‍ ധോണിയെ മാതൃകയാക്കാന്‍ കോഹ്‌ലി ശ്രമിക്കണമെന്നും സ്റ്റീവ് വോ പറഞ്ഞു. ഒരു ക്രിക്കറ്റ് സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.