ധോണി ഏകദിനത്തില്‍ നിന്ന് ഉടന്‍ വിരമിക്കുമോ ?; ആ വാക്കുകള്‍ സൂചിപ്പിക്കുന്നത് എന്ത് ?!

ഏകദിന ടീമും കോഹ്‌ലി നയിക്കുമോ ?; ധോണിയുടെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്!

  ms dhoni , team india , virat kohli , india newzeland odi , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ടീം ഇന്ത്യ , ക്രിക്കറ്റ്
മൊഹാലി| jibin| Last Updated: തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (14:14 IST)
ഏകദിനത്തിലെ ഏറ്റവും മികച്ച ബെസ്‌റ്റ് ഫിനിഷര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വെളിപ്പെടുത്തലുമായി രംഗത്ത്. മൊഹാലിയിൽ നടന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷമാണ് പ്രായക്കൂടുതൽ തന്നെ തളർത്തുന്നുവെന്ന് ധോണി തുറന്നു പറഞ്ഞത്.

ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങുന്നതാണ് തനിക്ക് ഇഷ്‌ടമുള്ളത്. എന്നാല്‍ അടുത്തിടെയായി സ്ട്രൈക്ക് യഥേഷ്ടം കൈമാറാൻ എനിക്ക് സാധിക്കുന്നില്ല. അതിനാലാണ് അടുത്തകാലത്തായി ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി നേരത്തെ ഇറങ്ങുന്നത്. അപ്പോള്‍ പിന്നാലെ വരുന്നവര്‍ക്ക് മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുമെല്ലോ എന്നും ധോണി പറഞ്ഞു.

നേരത്തെ ക്രീസില്‍ എത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോഴും വലിയ ഷോട്ടുകൾ കളിക്കാനാണ് തന്റെ ശ്രമം. മധ്യ ഓവറുകളിൽ വലിയ ഷോട്ടുകൾ കളിക്കുന്നതിൽ നിന്ന് ഒഴിവാക്കുകയാണ് തന്റെ രീതി. ഒരു 15-20 റൺസ് ഒക്കെ നേടിയാൽ നിങ്ങൾക്ക് ട്രാക്കിലാകാന്‍ സാധിക്കുമെന്നും ധോണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :