ഗംഭീറിന്റെ മനസില്‍ ഇതായിരുന്നോ ?; കോഹ്‌ലി ഇതൊന്നും അറിയാതിരുന്നത് നന്നായി

ഗംഭീറിന്റെ ഉള്ളിലിരുപ്പ് അറിയാതെ കോഹ്‌ലി; എല്ലാം തുറന്നു പറഞ്ഞ് ഇന്ത്യന്‍ താരം

  gautam gambhir , virat kohli , IPL 2016 , team india , india newzeland test , വിരാട് കോഹ്‌ലി , ഐപിഎല്‍ , ഗൗതം ഗംഭീര്‍ ,
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (15:32 IST)
വിരാട് കോഹ്‌ലിയുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടെസ്‌റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ഗൗതം ഗംഭീര്‍. ടീമിനൊന്നാകെ സ്വയം മാതൃക തീര്‍ക്കുന്ന നായകനാണ് കൊഹ്‌ലി. അദ്ദേഹവുമായി തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നങ്ങളുമില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഐപിഎല്‍ മത്സരത്തിനിടെ കോഹ്‌ലിയുമായി വാക്കു തര്‍ക്കമുണ്ടായതില്‍ അസ്വഭാവികമായി ഒന്നുമില്ല. ക്രിക്കറ്റിനെ തീഷ്‌ണമായി പ്രണയിക്കുന്ന കളിക്കാരായ ഞങ്ങള്‍ രണ്ടു ടീമുകളില്‍ കളിക്കുമ്പോള്‍ അത്തരം ചില നിമിഷങ്ങള്‍ സ്വാഭാവികമാണ്. വ്യത്യസ്ഥ ടീമില്‍ കളിക്കുമ്പോള്‍ ആക്രമണോത്സുക സമീപനം അത്യാവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.

ഒരു ടീമില്‍ കളിക്കുമ്പോള്‍ ഒരേ ലക്ഷ്യത്തിനായിരിക്കും കളിക്കുക. അപ്പോള്‍ ഏറ്റുമുട്ടലിന് പ്രസക്തിയില്ല. വ്യത്യസ്ഥ ടീമില്‍ കളിക്കുമ്പോള്‍ ഇനിയും അത്തരം നിമിഷങ്ങള്‍ പ്രതീക്ഷിക്കാമെന്നും എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :