സാക്ഷിയുടെ ഒരു കാര്യം; പാകിസ്ഥാന്‍ തരിപ്പണമായപ്പോള്‍ ഉറക്കം പോയത് ധോണിയുടെ ഭാര്യക്ക്

റാഞ്ചിയിലെ വീടിന് മുന്നില്‍ ആരാധകരുടെ വന്‍ ബഹളമായിരുന്നു

 മഹേന്ദ്ര സിംഗ് ധോണി , ട്വന്റി- 20 ലോകകപ്പ് , ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ്
റാഞ്ചി| jibin| Last Updated: ഞായര്‍, 20 മാര്‍ച്ച് 2016 (02:42 IST)
ട്വന്റി- 20 ലോകകപ്പിലെ ഹൈവോള്‍ട്ടേജ് മത്സരമായ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രാജ്യമാകെ ആഘോഷത്തിമര്‍പ്പിലായി. എന്നാല്‍, ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിയുടെ ഉറക്കം പോയ രാത്രിയായിരുന്നു കഴിഞ്ഞത്.

ധോണി വിജയ റണ്‍ നേടിയപ്പോള്‍ റാഞ്ചിയിലെ വീടിന് മുന്നില്‍ ആരാധകരുടെ വന്‍ ബഹളമായിരുന്നു. ആരാധകര്‍ വന്‍ ബഹളത്തോടെ കരിമരുന്ന് പ്രയോഗിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ട്വീറ്റ് ചെയ്തത്. കോലാഹലങ്ങള്‍ അമിതമായതോടെ മകള്‍ ഉറക്കത്തില്‍ നിന്ന് എണീറ്റെന്നും സാക്ഷി പറയുന്നുണ്ട്.

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ ടെന്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയമാണ് നേടിയിരുന്നത്. 119 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ മറികടന്ന് ഇന്ത്യ ഇന്ന് ആധികാരിക വിജയമാണ് നേടിയത്. അര്‍ദ്ധസെഞ്ച്വറി നേടി വിരാട് കൊഹ്‌ലി കളിയിലെ കേമനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :