ധോണി കോഹ്‌ലിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞതില്‍ അതിശയമില്ല, എന്നാലും ഇത്രയും വേണ്ടാരുന്നു!

കോഹ്‌ലിയെ ധോണി വെറുതെവിടില്ല, ധോണി എല്ലാം വിട്ടുകൊടുക്കുന്നു!

  ms dhoni , virat kohli , team india , india newzeland odi , cricket മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ഇന്ത്യ , ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിനം
മൊഹാലി| jibin| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (14:14 IST)
ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന താരമാണ് അദ്ദേഹം. ടീമിലെത്തിയതു മുതൽ ടീമിന് വിജയം സമ്മാനിക്കുന്നതിനായി സ്വയം മെച്ചപ്പെടുത്തുന്ന കളിക്കാരനാണ് കോഹ്‌ലിയെന്നും ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം ധോണി പറഞ്ഞു.

കോഹ്‌ലിക്ക് തന്റെ ശക്തിയും കുറവുകളും നന്നായി അറിയാം. കളി മെച്ചപ്പെടുത്തുന്നതിനായി ഓരോ നിമിഷവും കൂടുതൽ കാര്യങ്ങൾ പഠിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന തലം ഏത് എന്ന് പറയുക ബുദ്ധിമുട്ടാണെന്നും ധോണി പറഞ്ഞു.

മൊഹാലിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ കോഹ്‌ലി 154 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. 80 റൺസ് നേടിയ ധോണി കോഹ്‌ലിക്ക് ഉറച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 151 റൺസ് കൂട്ടിച്ചേർത്തതാണ് ഇന്ത്യയുടെ വിജയത്തിന് കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :