പരിക്കിൽ നിന്നും മോചിതനായി മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നു, ബംഗ്ലാദേശിനെതിരെ കളിച്ചേക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2024 (09:46 IST)
ഏകദിന ലോകകപ്പില്‍ പരിക്കേറ്റ് മടങ്ങിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരികെയെത്തുന്നു. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി ടീമിലെത്തുമെന്നാണ് സൂചന. പരിക്കിനെ തുടര്‍ന്ന് ഏകദിന ലോകകപ്പിന് ശേഷം ഷമി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ഫൈനലിലെ തോല്‍വിക്ക് പിന്നാലെ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മാസങ്ങളോളം താരം വിശ്രമത്തിലായിരുന്നു.

ഏകദിന ലോകകപ്പില്‍ പരിക്കേറ്റതോടെ ഐപിഎല്ലും ടി20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. നിലവില്‍ പരിശീലനം പുനരാരംഭിച്ച ഷമി ഇപ്പോള്‍ എന്‍സിഎയിലാണ്. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ ഷമി ഒരു മത്സരമെങ്കിലും കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഷമി തിരിച്ചെത്തുന്നത് ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് കരുത്താകും. കഴിഞ്ഞ മാസം ബൗളിംഗ് പുനരാരംഭിച്ച ഷമി താന്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :