അഭിറാം മനോഹർ|
Last Modified വെള്ളി, 9 ഓഗസ്റ്റ് 2024 (14:21 IST)
ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിലും മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഗൗതം ഗംഭീര്‍. ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ബ്രണ്ടന്‍ മക്കല്ലം പരീക്ഷിച്ച് വിജയിച്ച ബാസ് ബോൾ ഇന്ത്യന്‍ ക്രിക്കറ്റിലും പരീക്ഷിക്കാനാണ് ഗംഭീര്‍ ഒരുങ്ങുന്നത്. ഇതിനായി ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാറിനെ ഗംഭീര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരികെകൊണ്ടുവരാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടെസ്റ്റ് ടീമില്‍ സ്ഥാനം നേടാനായി ബുച്ചി ബാബു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സൂര്യകുമാറിനോട് ഗംഭീര്‍ നിര്‍ദേശിച്ചതായാണ് വിവരം. നേരത്തെ ടെസ്റ്റില്‍ സൂര്യകുമാര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയിരുന്നെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല. ഇതിന് ശേഷം സൂര്യയ്ക്ക് ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഗുച്ചി ബാബു ടൂര്‍ണമെന്റില്‍ മുംബൈയ്ക്ക് വേണ്ടിയാകും സൂര്യകുമാര്‍ കളിക്കുക. തിളങ്ങാനാവുകയാണെങ്കില് വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം ടീമില്‍ ഇടം പിടിച്ചേക്കും.