ഭാര്യ നല്‍കിയ കേസ് വിനയായേക്കും; ഷമിക്ക് ലോകകപ്പ് നഷ്‌ടമാകുമോ ?

 mohammed shami , team india , cricker , police , മുഹമ്മദ് ഷമി , ഹസിൻ ജഹാൻ , ഇന്ത്യന്‍ ടീം , ലോകകപ്പ്
കൊല്‍ക്കത്ത| Last Modified വെള്ളി, 15 മാര്‍ച്ച് 2019 (16:58 IST)
2019 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ടീമിനെ ആശങ്കപ്പെടുത്തി മുഹമ്മദ് ഷമിക്കെതിരെ കേസ്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്‌ത്രീധന, ലൈംഗിക പീഡന കേസുകളില്‍ കോടതി വാദം
കേള്‍ക്കുന്നത് ജൂണ്‍ 22നാണ്.

ഷമിയോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്ന ജൂണ്‍ 22നാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം. കോടതിയുടെ നിലപാട് രൂക്ഷമാണെങ്കില്‍ താരത്തിന് വരും മത്സരങ്ങളും നഷ്‌ടമാകും.

ഷമിക്കെതിരെ നൽകിയ പരാതിയിൽ അലിപോർ മജിസ്ട്രേറ്റ് കോടതിയിലാണ് കൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഷമിയുടെ സഹാദരനെയും പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം.

ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കേസുകളിൽ ജമ്യമില്ലാ വകുപ്പുകളാണ് ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നേരത്തെ ചുമത്തിയിരുന്ന കൊലപാതക ശ്രമത്തിനും ബലത്സംഗത്തിനും ചുമത്തുന്ന വകുപ്പുകൾ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി എന്നത് ഷമിക്ക് അൽ‌പം ആശ്വാസം നൽകുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :