പരമ്പര സ്വന്തമാക്കാന്‍ ഓസീസിനെ സഹായിച്ചത് ഇന്ത്യന്‍ സെലക്‍ടര്‍മാരോ ?; ക്ലാര്‍ക്ക് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ആ‍രാധകര്‍

  michael clarke , india , australia , dhoni , kohli , team india , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , മഹേന്ദ്ര സിംഗ് ധോണി , മൈക്കല്‍ ക്ലാര്‍ക്ക്
ന്യൂഡല്‍ഹി| Last Modified വെള്ളി, 15 മാര്‍ച്ച് 2019 (13:14 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ വിരാട് കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍സിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഗ്രൌണ്ടില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ക്യാപ്‌റ്റന് സാധിച്ചില്ല എന്ന ആരോപണമാണ് ശക്തമായത്.

മഹേന്ദ്ര സിംഗ് ധോണിക്ക് വിശ്രമം നല്‍കിയതാണ് ടീമിന്റെ പരാജയത്തിനും കോഹ്‌ലിയുടെ നായക മികവിനും കോട്ടമായതെന്ന ആരോപണവുമുണ്ട്. ഈ ചര്‍ച്ചകള്‍ രൂക്ഷമായിരിക്കെ സമാന നിലപാട് പങ്കുവച്ച് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് രംഗത്തെത്തി.

ധോണിയുടെ പ്രാധാന്യം വിലകുറച്ച് കാണരുത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യന്‍ മധ്യനിരക്ക് അനിവാര്യമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ധോണിയുടെ അഭാവമാണ് ഓസീസിന് പരമ്പര നേടാന്‍ സഹായമായതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. നിര്‍ണായക മത്സരങ്ങളില്‍ എന്ത് അടിസ്ഥാനത്തിലാണ് ധോണിക്ക് സെലക്‍ടര്‍മാര്‍ വിശ്രമം നല്‍കിയതെന്ന ചോദ്യവും ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :