ജോണ്ടി റോഡ്‌സിന് പെണ്‍കുഞ്ഞ് പിറന്നു; പേര് ' ഇന്ത്യ '

ജോണ്ടി റോഡ്‌സ് , റോഡ്‌സിന് പെണ്‍കുഞ്ഞ് പിറന്നു , മെലീ ജെനി
മുംബൈ| jibin| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (14:05 IST)
മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സിന്‍റെ ഫീല്‍ഡിംഗ് കോച്ചുമായ ജോണ്ടി റോഡ്സിന് പെണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ സന്താ ക്രൂസ് ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു ജോണ്ടിയുടെ ഭാര്യ മെലീ ജെനി കുഞ്ഞിന് ജന്മം നല്‍കിയത്. വാട്ടര്‍ ബെര്‍ത്ത് എന്ന പ്രക്രിയയിലൂടെയായിരുന്നു പ്രസവം നടന്നത്.

ജോണ്ടി റോഡ്‌സു മെലീ ജെനിയും കുട്ടിക്ക് ഇട്ട പേരാണ് ഏറ്റവും ശ്രദ്ധേയമായത്. 'ഇന്ത്യ' എന്നാണ് ജോണ്ടിയുടെ പുതിയ കുഞ്ഞിന് ഇട്ടിരിക്കുന്ന പേര്. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഇന്ത്യയോടുള്ള സ്‌നേഹത്തിന്റെ സൂചനയായിട്ടാണ് 'ഇന്ത്യ'യെന്ന പേര് നല്‍കിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :