ധോണിക്ക് ചെന്നൈയെ മറക്കാന്‍ സാധിക്കുന്നില്ല; വിളിച്ചാല്‍ എടുക്കില്ല, കാണാന്‍ വന്നിട്ടില്ല- പുനെ ടീം ഉടമയുടെ സങ്കടങ്ങള്‍ അവസാനിക്കുന്നില്ല

ധോണിയുമായി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പുനെ ടീം ഉടമ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ഐപിഎല്‍ , മഹേന്ദ്ര സിംഗ് ധോണി , ക്രിക്കറ്റ്
മുംബൈ| jibin| Last Modified വെള്ളി, 8 ഏപ്രില്‍ 2016 (17:53 IST)
ഇന്ത്യന്‍ നായകനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) റൈസിംഗ് പൂനെ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ടീം ഉടമ സഞ്ജീവ് ഗെന്‍ക. ധോണിയോട് സംസാരിക്കാന്‍ ഏറെ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായിട്ട് അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ഗെന്‍ക പറഞ്ഞു.

ഇന്ത്യന്‍ നായകന് മൊബൈല്‍ ഉണ്ടെങ്കിലും അതില്‍ വിളിച്ചാല്‍ ഒരിക്കലും അദ്ദേഹത്തെ കിട്ടില്ല. മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ധോണി ടീമില്‍ എത്തിയ സമയത്ത് തന്നെ ഫോണില്‍ ലഭിക്കുമെന്ന് തനിക്ക് ഉറപ്പ് നല്‍കിയിരുന്നതായും ഗെന്‍ക കൂട്ടിച്ചേര്‍ത്തു.

ധോണിയുമായി പ്രശ്‌നങ്ങള്‍ ഇല്ലെന്നും കാര്യങ്ങള്‍ പരിശീലകന്‍ സ്റ്റീഫണ്‍ ഫ്‌ളെമിംഗിനോട് പറയാറുണ്ടെന്നും അദ്ദേഹം ധോണിയുമായി തന്നെ കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജീവ് ഗെന്‍ക പറഞ്ഞു.

ധോണിയുടെ സൂപ്പര്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഷെയ്ന്‍ വാട്സണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍‌സിനുമാണ് കോഴ ഇടപാടില്‍ വിലക്ക് നേരിടേണ്ടിവന്നത്. അതിനാല്‍ പുനെ സൂപ്പര്‍ ജയന്‍റ്സിന്റെ നായകനായിട്ടാണ് ധോണിയെത്തുന്നത്. രാജസ്ഥാന് പകരമായി ഗുജറാത്ത് ലയണ്‍സും ഇത്തവണ പോരിനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :