ഐപിഎൽ ലേലം വരട്ടെ, ഉയർന്ന വില നേടാൻ പോകുന്നത് രചിനും കോട്സിയും

അഭിറാം മനോഹർ| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (18:19 IST)
വരാനിരിക്കുന്ന താരലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിക്കാൻ പോകുന്നത് ന്യൂസിലൻഡിൻ്റെ രചിൻ രവീന്ദ്രയ്ക്കും ദക്ഷിണാഫ്രിക്കയുടെ ജെറാൾഡ് കൂട്സിയ്ക്കുമായിരിക്കുമെന്ന് ഇന്ത്യൻ താരമായ രവിചന്ദ്ര അശ്വിൻ. ഐസിസി ലോകകപ്പിൽ തകർപ്പൻ പ്രകടനങ്ങളാണ് ഇരുതാരങ്ങളും നടത്തിയത്.


ലോകകപ്പിൽ 3 സെഞ്ചുറികൾ ഉൾപ്പടെ 578 റൺസാണ് 23ക്കാരനായ അടിച്ചെടുത്തത്. കൂടാതെ 5 വിക്കറ്റുകളും താരം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരമായ കൂട്സിയാവട്ടെ ലോകകപ്പിൽ കളിച്ച 8 മത്സരങ്ങളിൽ നിന്നും 20 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. രചിൻ ടി20 ഏറെ കളിച്ചിട്ടുണ്ട് എന്നതിനാലും ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയത് കൊണ്ടും രചിന് വേണ്ടി ഒട്ടേറെ ടീമുകൾ രംഗത്തെത്തുമെന്ന് അശ്വിൻ പറയുന്നു. കൂറ്റ്സിയ്ക്കും ലോകകപ്പിലെ മിന്നുന്ന പ്രകടനം തുണയാകുമെന്നാണ് അശ്വിൻ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :