ആദ്യ പന്ത് തന്നെ അപ്രതീക്ഷിത ബൗൺസ് പ്രശ്നമല്ല, പന്ത് ടേൺ ചെയ്താൽ മാത്രമാണ് ഐസിസിക്ക് പ്രശ്നം: വിമർശനവുമായി രോഹിത് ശർമ

അഭിറാം മനോഹർ| Last Modified വെള്ളി, 5 ജനുവരി 2024 (16:33 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെറും 2 ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. പേസ് ബൗളര്‍മാര്‍ നിറഞ്ഞാടിയ പിച്ചില്‍ മികച്ച ബൗണ്‍സും ടേണുമാണ് ബൗളര്‍മാര്‍ക്ക് ലഭിച്ചത്. 2-3 ദിവസം കൊണ്ട് ഇന്ത്യന്‍ പിച്ചുകളില്‍ മത്സരം അവസാനിക്കുന്നുവെന്ന് പരാതിപ്പെടുന്ന ഐസിസി പിച്ചുകളെ റേറ്റ് ചെയ്യുന്നതില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് രോഹിത് വ്യക്തമാക്കി.

കേപ്ടൗണിലെ പിച്ചിനെ അപകടകരം എന്നാണ് രോഹിത് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ പിച്ചുകളില്‍ ആദ്യ പന്ത് മുതല്‍ ടേണ്‍ ചെയ്യുന്നു എന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങളാണ് വരാറുള്ളത്. ഇന്ത്യന്‍ പിച്ചുകളില്‍ പന്ത് തിരിയുന്നതിനെ അംഗീകരിക്കുന്ന പക്ഷം ഇവിടത്തെ പിച്ചുകളെ പറ്റി എനിക്ക് പ്രശ്‌നങ്ങളില്ല. രോഹിത് പറഞ്ഞു. ഇത് പോലുള്ള പിച്ചുകളില്‍ കളിക്കാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ആദ്യ പന്ത് മുതല്‍ പന്തിന് ടേണ്‍ ലഭിച്ചാല്‍ വിമര്‍ശനങ്ങള്‍ വരും. ദക്ഷിണാഫ്രിക്കന്‍ പിച്ചിലെ വെല്ലുവിളി സ്വീകരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്.

ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ ഇത് പോലെ നിങ്ങള്‍ക്ക് വെല്ലുവിളിയുണ്ടാകും.ടെസ്റ്റ് ക്രിക്കറ്റ് എന്നും വെല്ലുവിളികള്‍ ഉണ്ടാകും. ഇന്ത്യയില്‍ പക്ഷേ പന്ത് തിരിഞ്ഞാല്‍ പിച്ചില്‍ കുഴികുത്തിയെന്ന് വിമര്‍ശനങ്ങള്‍ വരും. റഫറിമാര്‍ ന്യൂട്ട്രലായിരികണം. ലോകകപ്പ് ഫൈനല്‍ നടന്ന പിച്ചിനെ ബിലോ ആവറേജ് എന്ന തരത്തീലാണ് റേറ്റ് ചെയ്തത്. ഇത് എങ്ങനെയാണെന്ന് എനിക്ക് മനസിലായിട്ടില്ല. ഐസിസി തങ്ങളുടെ ഇരട്ടത്താപ്പ് ഒഴിവാക്കി ന്യൂട്രല്‍ സമീപനം പുലര്‍ത്തണം. രോഹിത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :