സച്ചിനെ കണ്ടപ്പോള്‍ ഇന്റര്‍വ്യൂ കാര്യം മാക്‍സ്‌വെല്‍ മറന്നുപോയി

 ലോകകപ്പ് ക്രിക്കറ്റ് , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , മാക്‍സ്‌വെല്‍ , മെല്‍ബണ്‍
മെല്‍ബണ്‍| jibin| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (16:46 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായി വിരമിച്ചിട്ടും അദ്ദേഹത്തിന്റെ താരപ്പകിട്ടിന് ഇതുവരെ കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞു പോയ ലോകകപ്പ്. ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ ലോകകപ്പ് ഫൈനലിനുശേഷം ഗ്രൌണ്ടിലേക്ക് എത്തിയ വേളയില്‍ ഗ്യാലറികള്‍ ഇളകി മറിയുകയായിരുന്നു. സച്ചിന്‍, സച്ചിന്‍ എന്ന വിളികളുടെ ശബ്ദം കാരണം മാധ്യമങ്ങള്‍ ഇന്റര്‍വ്യൂ പോലും നടത്താന്‍ കഴിഞ്ഞില്ല.

ഇന്ത്യയില്‍ മാത്രാമല്ല തനിക്ക് ആരാധകര്‍ ഉള്ളതെന്ന് സച്ചിന്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ ടീമിലെ താരങ്ങള്‍ക്കും സച്ചിന്‍ തന്നെയായിരുന്നു ഫേവ്‌റേറ്റ്. ലോകകപ്പ് കൈപ്പിടിയിലൊതുക്കിയ ഓസ്ട്രേലിയന്‍ ടീമിനെ മാധ്യങ്ങള്‍ വളഞ്ഞപ്പോള്‍ ആണ് സമ്മാനദാനത്തിനായി സച്ചിന്‍ ഗ്രൌണ്ടിലേക്ക് എത്തിയത്.

ആ സമയം ഒരു മാധ്യമത്തിന് ഇന്റര്‍വ്യൂ കൊടുത്തു കൊണ്ടിരുന്ന ഓസീസ് വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‍സ്‌വെല്‍ ക്രിക്കറ്റ് ഇതിഹാസത്തെ കണ്ടയുടന്‍ ഇന്റര്‍വ്യൂ നിര്‍ത്തി സച്ചിന് അടുത്തേക്ക് ഓടിയെത്തുകയും കെട്ടിപ്പിടിക്കുകയുമായിരുന്നു. ഈ ദൃശ്യം കാമറകള്‍ ഒപ്പിയെടുക്കുകയും സച്ചിനോടുള്ള താരങ്ങളുടെ ആരാധന ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. സച്ചിനെ കാണാനായി ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓടിയെത്തുന്ന വീഡിയോ കാണൂ. സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :