ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്കില്ല, പര്യടനം മാറ്റി: പോരാട്ടം അടുത്ത വർഷം

അഭിറാം മനോഹർ| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (21:16 IST)
ന്യൂസിലൻഡിൽ നടത്താനിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനം മാറ്റി. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡാണ് ഇപ്പോൾ പര്യടനം വേണ്ടെന്ന് വെച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കിവി ബോർഡിന്റെ പുതിയ തീരുമാനം.

2023ൽ നടക്കാനിരിക്കുന്ന ഏകദിന സൂപ്പർ ലീഗ് പോരാട്ടവുമായി ബന്ധപ്പെട്ട് ന്യൂസിലൻഡിൽ മൂന്ന് ഏകദിനങ്ങൾ കളിക്കാനായിരുന്നു കോലിയും സംഘവും ഒരുങ്ങിയിരുന്നത്. ഇന്ത്യൻ ടീം പര്യടനം നടത്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തീരുമാനിച്ചിരുന്ന പോരാട്ടങ്ങൾ അടുത്ത വർഷം നടത്തുമെന്നുമാണ് കിവിബോർഡ് വിശദീകരിച്ചത്.

പുതിയ ഫിക്‌സ്ചറുകൾ പ്രകാരം ന്യൂസിലൻഡ്, നെതർ‌ലൻഡ്‌സ്, ദക്ഷിണാഫ്രിക്ക,ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിന് മാത്രമാകും ടി20 ലോകകപ്പിന് ശേഷം ന്യൂസിലൻഡ് ആതിഥ്യം വഹിക്കുക. മാറ്റിവെച്ച പരമ്പര ഓസീസിൽ നടക്കുന്ന 2022ലെ ടി20 ലോകകപ്പിന് ശേഷം നടത്താനാണ് തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :