കളി ജയിച്ചിട്ടും ഇന്ത്യക്ക് തിരിച്ചടി; രോഹിത്തിനും സംഘത്തിനും പിഴ !

രേണുക വേണു| Last Modified വെള്ളി, 20 ജനുവരി 2023 (15:33 IST)

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ 12 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിട്ടും ഇന്ത്യക്ക് തിരിച്ചടി. മാച്ച് ഫീയുടെ 60 ശതമാനം രോഹിത്തും സംഘവും പിഴയായി അടയ്ക്കണം. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഇന്ത്യക്ക് പിഴയടയ്‌ക്കേണ്ടിവന്നത്. പരമ്പരയിലെ രണ്ടാം ഏകദിനം ജനുവരി 21 ശനിയാഴ്ച റായ്പൂരില്‍ നടക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :