ട്വന്റി 20 ലോകകപ്പ്: സിംബാബ്വെയോട് തോറ്റാലും കുഴപ്പമില്ല, ഇന്ത്യ ലോകകപ്പ് സെമിയില്‍ !

പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിലെ വിജയികളും ഇന്ത്യക്കൊപ്പം ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ഫൈനലിലേക്ക് പ്രവേശിക്കും

രേണുക വേണു| Last Modified ഞായര്‍, 6 നവം‌ബര്‍ 2022 (09:12 IST)

ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ഉറപ്പിച്ച ആദ്യ ടീം ആയിരിക്കുകയാണ് ഇന്ത്യ. സൂപ്പര്‍ 12 ഘട്ടത്തില്‍ ഇന്ത്യക്ക് ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ സിംബാബ്വെയാണ് ഇന്ത്യയുടെ എതിരാളികള്‍. സിംബാബ്വെയോട് തോറ്റാലും ഇന്ത്യയുടെ സെമി പ്രവേശനത്തെ അത് ബാധിക്കില്ല. നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് ദക്ഷിണാഫ്രിക്ക തോറ്റതാണ് ഇന്ത്യക്ക് ഗുണമായത്. നെതര്‍ലന്‍ഡ്‌സിനെതിരായ തോല്‍വിയോടെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്ന് പുറത്തായി. പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിലെ വിജയികളും ഇന്ത്യക്കൊപ്പം ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ഫൈനലിലേക്ക് പ്രവേശിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :