തന്നേക്കാള്‍ പത്ത് വയസ്സ് കൂടുതലുള്ള ആയേഷയെ പ്രണയിച്ചു വിവാഹം കഴിച്ചു, ശക്തമായി എതിര്‍ത്ത് വീട്ടുകാര്‍, ഒടുവില്‍ വിവാഹമോചനം; ശിഖര്‍ ധവാന്റെ വ്യക്തിജീവിതം ഇങ്ങനെ

ധവാന്റെ പ്രണയവും വിവാഹവും ക്രിക്കറ്റ് പോലെ ഉദ്വേഗജനകമായിരുന്നു

രേണുക വേണു| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (08:41 IST)

ക്രിക്കറ്റിലെ അപൂര്‍വ പ്രണയകഥകളില്‍ ഒന്നാണ് ശിഖര്‍ ധവാന്‍-ആയേഷ മുഖര്‍ജി ജോഡിയുടേത്. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധവാന്‍ ആയേഷയെ വിവാഹം കഴിച്ചത്.

ധവാന്റെ പ്രണയവും വിവാഹവും ക്രിക്കറ്റ് പോലെ ഉദ്വേഗജനകമായിരുന്നു. 1985 ല്‍ ജനിച്ച ശിഖര്‍ ധവാന്‍ വിവാഹം കഴിച്ചത് തന്നേക്കാള്‍ 10 വയസ് കൂടുതലുള്ള ആയിഷ മുഖര്‍ജിയെയാണ്. ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും ഒരു സിനിമാ കഥ പോലെയാണ്.

ആയിഷ മുഖര്‍ജി നേരത്തെ വിവാഹിതയാണ്. പശ്ചിമ ബംഗാളില്‍ ജനിച്ച ആയിഷ എട്ടാം വയസ്സിലാണ് ഓസ്ട്രേലിയയിലെത്തുന്നത്. അവിടെ പഠിച്ചുവളര്‍ന്ന ആയിഷ ഒരു ഓസ്ട്രേലിയന്‍ ബിസിനസുകാരനെ വിവാഹം കഴിച്ചു. രണ്ടായിരത്തില്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. 2005 ല്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഇതിനു പിന്നാലെ ആയിഷയുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഭര്‍ത്താവുമായി അകന്നു. ഇരുവരും ഒടുവില്‍ വിവാഹമോചനം നേടി. കായിക പ്രേമി കൂടിയാണ് കിക്ക് ബോക്സര്‍ ആയ ആയിഷ.

സോഷ്യല്‍ മീഡിയ വഴിയാണ് ശിഖര്‍ ധവാന്‍ ആയിഷയെ ശ്രദ്ധിക്കുന്നത്. ആയിഷയോട് താല്‍പര്യം തോന്നിയ ധവാന്‍ അവര്‍ക്ക് ഫെയ്സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ധവാന്റെ റിക്വസ്റ്റ് ആയിഷ സ്വീകരിച്ചു. ഇരുവരും തമ്മില്‍ അടുത്തു, സൗഹൃദമായി. പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിട്ടു. ധവാന്റെ പ്രണയത്തെ കുറിച്ച് ഹര്‍ഭജന്‍ സിങ്ങിന് അറിയമായിരുന്നു. ആയിഷ നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതില്‍ രണ്ട് മക്കളുണ്ടെന്നും ഹര്‍ഭജന്‍ ധവാനെ അറിയിച്ചു. എന്നാല്‍, ഇതുകൊണ്ടൊന്നും ആയിഷയുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ ധവാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ധവാനും ആയിഷയും തീരുമാനിക്കുകയായിരുന്നു.

വീട്ടുകാര്‍ വലിയ എതിര്‍പ്പ് അറിയിച്ചെങ്കിലും ധവാന്‍ ആയിഷയെ വിവാഹം കഴിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. പത്ത് വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ധവാന്റെ അച്ഛന്‍ നിലപാടെടുത്തു. ഒടുവില്‍ ധവാന്റെ നിര്‍ബന്ധത്തിനു വീട്ടുകാരും വഴങ്ങി. 2009 ല്‍ വിവാഹനിശ്ചയവും 2012 ഒക്ടോബര്‍ 30 ന് വിവാഹവും നടന്നു.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇരുവരും നിയമപരമായി പിരിഞ്ഞത്. ഇവര്‍ക്ക് ഏഴുവയസ്സായ ഒരു മകനുണ്ട്. ആയേഷയാണ് വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

Glen Philips: 'യൂ എഗെയ്ന്‍'; വീണ്ടും ഞെട്ടിച്ച് ഫിലിപ്‌സ്, ...

Glen Philips: 'യൂ എഗെയ്ന്‍'; വീണ്ടും ഞെട്ടിച്ച് ഫിലിപ്‌സ്, മനുഷ്യന്‍ തന്നെയാണോയെന്ന് ആരാധകര്‍
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറിലെ നാലാം ബോളിലാണ് സംഭവം

India vs New Zealand, Champions Trophy Final 2025: 'തുടക്കം ...

India vs New Zealand, Champions Trophy Final 2025: 'തുടക്കം തന്നെ പാളി'; ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടം, കിവീസ് ആദ്യം ബാറ്റ് ചെയ്യും
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചാംപ്യന്‍സ് ട്രോഫി കലാശപോരാട്ടം ...

India vs New Zealand, Champions Trophy Final 2025: അവസാന ...

India vs New Zealand, Champions Trophy Final 2025: അവസാന നിമിഷം ഇന്ത്യക്ക് പണി കിട്ടുമോ? വിരാട് കോഹ്‌ലിക്ക് പരിക്ക്
നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ...

India vs New Zealand, Champions Trophy Final 2025: ...

India vs New Zealand, Champions Trophy Final 2025: ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ നാളെ; ഐസിസി ഫൈനല്‍ ചരിത്രത്തില്‍ കിവീസിനു മേല്‍ക്കൈ
ചാംപ്യന്‍സ് ട്രോഫി ഫൈനലിനു മുന്‍പ് ഇന്ത്യക്ക് ന്യൂസിലന്‍ഡ് 'ചരിത്രം' പേടിക്കണം. ഐസിസി ...

ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു ചങ്കിടിപ്പ്; ഇന്ത്യയെ ...

ഫൈനലിനു മുന്‍പ് ന്യൂസിലന്‍ഡിനു ചങ്കിടിപ്പ്; ഇന്ത്യയെ 'വിറപ്പിക്കാന്‍' ആ താരം ഇല്ല !
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് ഹെന്‍ റിക്ക് പരുക്കേറ്റത്