ഓസീസിനെതിരായ ആദ്യ ടെസ്‌റ്റ്; ഇന്ത്യയെ വീഴ്‌ത്താന്‍ ‘പുല്ല് നിറച്ച്’ കങ്കാരുക്കള്‍ - തിരിച്ചടി ഭയന്ന് പെയ്‌ന്‍

ഓസീസിനെതിരായ ആദ്യ ടെസ്‌റ്റ്; ഇന്ത്യയെ വീഴ്‌ത്താന്‍ ‘പുല്ല് നിറച്ച്’ കങ്കാരുക്കള്‍ - തിരിച്ചടി ഭയന്ന് പെയ്‌ന്‍

 india vs australia , virat kohli , cricket , test matches , ഓസ്‌ട്രേലിയ , ഇന്ത്യ , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , ടെസ്‌റ്റ്
അഡ്‌ലെയ്ഡ്| jibin| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (17:22 IST)
വിജയ പ്രതീക്ഷയില്‍ എത്തുന്ന ഇന്ത്യയെ പിടിച്ചുകെട്ടാന്‍ പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ആദ്യ ടെസ്‌റ്റ് നടക്കുന്ന അഡ്‌ലെയ്‌ഡിലാണ് പേസും ബൌണ്‍സും നിറഞ്ഞ പിച്ചൊരുക്കിയിരിക്കുന്നത്.

പുല്ലുള്ള പിച്ചായിരിക്കും അഡ്‌ലെയ്ഡില്‍ ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് ക്യൂറേറ്ററായ ഡാമിയന്‍ ഹൗ വ്യക്തമാക്കി. ബോളര്‍മാര്‍ക്ക് ആനുകൂല്യം പ്രതീക്ഷിക്കാവുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നും, പിച്ചില്‍ പച്ചപ്പ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍മാരായ മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോഷ് ഹേസല്‍‌വുഡ്, പാറ്റ് കമിന്‍സ് എന്നിവര്‍ക്ക് സഹായകമാകുന്ന തരത്തിലാണ് പിച്ചൊരുക്കിയിരിക്കുന്നത്. വിരാട് കോഹ്‌ലി നേതൃത്വം നല്‍കുന്ന
ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പുല്ലുള്ള പിച്ചില്‍ പതറുമെന്ന ഉറച്ച വിശ്വാസത്തിലാണ് അതിഥേയര്‍.

ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ വീഴ്‌ത്താനൊരുക്കിയ പിച്ച് തിരിച്ചടി നല്‍കുമോ എന്ന ഭയം ഓസ്‌ട്രേലിയന്‍ ക്യാമ്പിലുമുണ്ട്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും 20 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇന്ത്യന്‍ പേസര്‍മാരെ ഭയക്കേണ്ടതുണ്ട് ക്യാപ്‌റ്റന്‍ ടിന്‍ പെയ്‌ന്‍ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജസ്‌പ്രിത് ബുമ്ര അപകടകാരിയാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ബുമ്രയെ കൂടാതെ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ പേസ് ബാറ്ററികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :