കെ ജി എഫ് വീണാൽ ആർസിബിയില്ല, വീണ്ടും തകർന്നടിഞ്ഞ് ആർസിബി മധ്യനിര

അഭിറാം മനോഹർ| Last Modified ഞായര്‍, 23 ഏപ്രില്‍ 2023 (18:07 IST)
ഐപിഎൽ പതിനാറാം സീസണിൽ വലിയ പ്രതീക്ഷകളോടെ എത്തിയ ടീമാണ് ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സീസണിലെ ആദ്യ മത്സരങ്ങളിൽ വിജയിച്ച് തുടങ്ങിയെങ്കിലും മധ്യനിര ചീട്ട്കൊട്ടാരം പോലെ പരാജയപ്പെട്ടതോടെ ആർസിബിയുടെ ദൗർബല്യങ്ങൾ സീസണിൻ്റെ തുടക്കത്തിൽ തന്നെ വ്യക്തമാക്കപ്പെട്ടു. കോലി,ഗ്ലെൻ മാക്സ്വെൽ,ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ കെജിഎഫ് എന്ന് വിശേഷിപ്പിക്കുന്ന ബാറ്റിംഗ് ത്രയത്തിൻ്റെ പ്രകടനത്തെ ചുറ്റിപറ്റി മാത്രമാണ് സീസണിലെ ആർസിബിയുടെ കിരീടസാധ്യതകളത്രയും.

പവർപ്ലേയിൽ മുഹമ്മദ് സിറാജ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും പതിവ് പോലെ ദുർബലമായ ഡെത്ത് ബൗളിംഗാണ് ബാംഗ്ലൂരിനുള്ളത് എന്നതിനാൽ ബാറ്റിംഗ് നിര മികച്ച സ്കോർ കണ്ടെത്തേണ്ടത് ആർസിബി വിജയങ്ങൾക്ക് നിർണായകമാണ്. എന്നാൽ കോലി,മാക്സ്വെൽ,ഫാഫ് ഡുപ്ലെസിസ് എന്നിവർ പുറത്തായി കഴിഞ്ഞാൽ മധ്യനിര 20 റൺസ് നേടാൻ പോലും കഷ്ടപ്പെടുന്നതാണ് ടൂർണമെൻ്റിൽ കാണാനാവുന്നത്.

രാജസ്ഥാനെതിരായ മത്സരത്തിൽ കോലിയെ ആദ്യം തന്നെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഡുപ്ലെസിസ്- സഖ്യം 127 റൺസാണ് കൂട്ടിചേർത്തത്. 13.2 ഓവറിൽ 139 റൺസുണ്ടായിരുന്ന ആർസിബി ഡുപ്ലെസിസും മാക്സ്വെല്ലും പവലിയനിലേക്ക് മടങ്ങിയതോടെ 184 റൺസിലേക്കാണ് ചുരുങ്ങിയത്. ചെറിയ ബൗണ്ടറിയുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരു സിക്സർ നേടാൻ പോലും കെജിഎഫ് ന് ശേഷമെത്തുന്ന ബാറ്റർമാർക്കാകുന്നില്ല. കഴിഞ്ഞ സീസണിലെ പ്രധാന താരമായ ദിനേഷ് കാർത്തിക് കൂടി നിറം മങ്ങിയതോടെ കെജിഎഫ് വീഴ്ത്തിയാൽ ആർസിബി പരാജയപ്പെട്ടു എന്നതാണ് അവസ്ഥയെന്ന് ഇന്നത്തേതടക്കമുള്ള മത്സരങ്ങൾ തെളിവ് നൽകുന്നൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം പാഴായി?, വിദര്‍ഭക്കെതിരെ നിര്‍ണായകമായ ലീഡെടുക്കാനാകാതെ കേരളം
79 റണ്‍സുമായി ആദിത്യ സര്‍വതെ, 37 റണ്‍സുമായി അഹമ്മദ് ഇമ്രാന്‍ എന്നിവര്‍ മികച്ച പിന്തുണയാണ് ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ കളിക്കുന്നത് ഒരേ വേദിയില്‍ മാത്രം അതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഉണ്ട്: ദക്ഷിണാഫ്രിക്കന്‍ താരം
ഒരേ ഹോട്ടലില്‍ താമസിച്ച് ഒരേ വേദിയില്‍ മാത്രം കളിക്കാമെന്നത് തീര്‍ച്ചയായും നേട്ടമാണ്. അത് ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ സച്ചിന്‍ വീണു !
235 പന്തില്‍ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിന്‍ ബേബി 98 റണ്‍സെടുത്തത്

ഐപിഎല്ലിൽ തിരിച്ചെത്തും? , ജസ്പ്രീത് ബുമ്ര എൻസിഎയിൽ ബൗളിംഗ് ...

ഐപിഎല്ലിൽ തിരിച്ചെത്തും? , ജസ്പ്രീത് ബുമ്ര എൻസിഎയിൽ ബൗളിംഗ് പുനരാരംഭിച്ചു
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാനമായി കളിച്ച ബുമ്രയ്ക്ക് ...

ചാമ്പ്യൻസ് ട്രോഫി: ന്യൂസിലൻഡിനെതിരായ പോരാട്ടത്തിന് മുൻപ് ...

ചാമ്പ്യൻസ് ട്രോഫി: ന്യൂസിലൻഡിനെതിരായ പോരാട്ടത്തിന് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, രോഹിത് ശർമയ്ക്ക് പരിക്ക്
പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ഗ്രൗണ്ട് വിടുകയും പിന്നീട് ...