രാഷ്ടീയ പരാമർശങ്ങ‌ൾ നടത്തരുത്; അഫ്രീദിയ്ക്ക് ബി സി സി ഐയുടെ താക്കീത്

രാഷ്ടീയ പരാമർശങ്ങ‌ൾ നടത്തരുത്; അഫ്രീദിയ്ക്ക് ബി സി സി ഐയുടെ താക്കീത്

ന്യൂഡ‌ൽഹി| aparna shaji| Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (18:23 IST)
കാശ്മീരിൽ നിന്നുള്ള നിരവധിയാളുകൾ കളികാണാൻ എത്തിയെന്ന പാക് ക്രികറ്റ് ക്യാപ്റ്റൻ ശാഹിദ് അഫീദിയുടെ പ്രസ്താവന വിവാദത്തിലേക്ക്. അഫ്രീദിയുടെ വിവാദമായ പരാമർശത്തിനെതിരെ ബി സി സി ഐ രംഗത്ത്.

ഒരു കളിക്കാരൻ വിവാദങ്ങ‌ളിൽ നിന്നെല്ലാം മാറിനിൽക്കണമെന്നും പ്രശ്നങ്ങ‌ൾ സൃഷ്ടിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകൾ നടത്തരുതെന്നും ബി സി സി ഐ അധികൃതർ അഫ്രീദിക്ക് താക്കീത് ന‌ൽകി. പ്രശ്നങ്ങ‌ൾ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അഫ്രീദിയെ വിവാദങ്ങ‌ളിലേക്ക് വലിച്ചിടുന്നതെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് ഥാക്കൂർ അറിയിച്ചു.


ഇന്ത്യാ സ്നേഹമെന്ന രീതിയിൽ അഫ്രീദിയുടെ പ്രസ്താവനകൾ നേരത്തേ വിവാദമായിരുന്നു. ഇന്ത്യക്കനുകൂലമായ രീതിയിൽ പ്രസ്താവിച്ച അഫ്രീദിയുടെ വാക്കുകൾ പാക്കിസ്താനിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. മത്സരം കാണാൻ അനവധിപേർ കാശ്മീരിൽ നിന്നും എത്തി എന്നായിരുന്നു പുതിയ വിവാദ പ്രസ്താവാന. അതേ സമയം ട്വന്റി -20 ലോകകപ്പ് മത്സരത്തിനു ശേഷം വിരമിക്കുമെന്ന് അഫ്രീദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :