പാകിസ്ഥാന് ഇന്നു ജീവന്‍‌മരണ പോരാട്ടം; സെമി ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡ്

ഇന്ത്യയോടേറ്റ തോല്‍വിയോടെ ആത്മവിശ്വാസം നഷ്ടമായ പാകിസ്ഥാന് ഇന്നു ജീവന്‍‌മരണ പോരാട്ടം.

മൊഹാലി, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ടി20 ലോകകപ്പ് mohali, newzealand, pakisthan, T20 world cup
മൊഹാലി| Sajith| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (12:51 IST)
ഇന്ത്യയോടേറ്റ തോല്‍വിയോടെ ആത്മവിശ്വാസം നഷ്ടമായ പാകിസ്ഥാന് ഇന്നു ജീവന്‍‌മരണ പോരാട്ടം.
ആദ്യ കളിയില്‍ ബംഗ്ളാദേശിനെതിരെ തകര്‍പ്പന്‍ ജയം നേടിയെങ്കിലും ഇന്ത്യയോടേറ്റ തോല്‍‌വി പാകിസ്ഥാന് വന്‍ തിരിച്ചടിയാണ് നല്‍കിയത്.

കോച്ച് വഖാര്‍ യൂനുസിന്റേയും നായകന്‍ ഷാഹിദ് അഫ്രീദിയുടെയും ഇരിപ്പിടം ഏതാണ്ട് തെറിച്ചുകഴിഞ്ഞെന്നാണ് അവരുടെ നാട്ടില്‍ നിന്നുള്ള മുന്നറിയിപ്പ്. ഈ വിവാദത്തിനിടയിലാണ് അഭിമാനപ്പോരാട്ടത്തിനായി പാകിസ്ഥാന്‍ ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്.

അതേസമയം, ആദ്യ കളി രണ്ടും ജയിച്ച ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ ജയിച്ചാല്‍ സെമി സാധ്യത ഏറക്കുറെ ഉറപ്പിക്കാം. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയെയും രണ്ടാമങ്കത്തില്‍ ആസ്ട്രേലിയയെയും തോല്‍പിച്ച കിവികള്‍ ലോകകപ്പിലെ സ്ഥിരതയാര്‍ന്ന സംഘമെന്ന പേരെടുത്തുകഴിഞ്ഞു. രാത്രി 07.30 മുതല്‍ മൊഹാലിയിലാണ് മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :