ക്രിക്കറ്റിലെ അതിസമ്പന്നൻ ഗിൽക്രിസ്റ്റെന്ന് വേൾഡ് ഇൻഡക്സ്, നിങ്ങൾക്ക് ആള് മാറിപോയെന്ന് ഗില്ലി

അഭിറാം മനോഹർ| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (18:28 IST)
ക്രിക്കറ്റിലെ അതിആരായിരിക്കുമെന്ന ചോദ്യത്തിന് സച്ചിൻ, ധോനി, കോലി എന്നീ പേരുകളായിരിക്കും ഏതൊരാളുടെയും മനസ്സിലേക്ക് വരിക. എന്നാൽ കഴിഞ്ഞ ദിവസം വേൾഡ് ഇൻഡക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആദം ഗിൽക്രിസ്റ്റാണ് ക്രിക്കറ്റ് ലോകത്തിലെ അതിസമ്പന്നൻ. 380 മില്യൺ ഡോളറാണ് താരത്തിൻ്റെ ആസ്തിയെന്ന് വേൾ ഇൻഡക്സ് പറയുന്നു. രണ്ടാം സ്ഥാനത്തുള്ള സച്ചിന് 170 മില്യൺ ഡോളറും മൂന്നാമതുള്ള എം എസ് ധോന്നിക്ക് 115 മില്യൺ ഡോളറുമാണ് ആസ്തിയുള്ളത്. എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പറയുകയാണ് സാക്ഷാൽ ഗില്ലി.


എഫ് 45 സഹസ്ഥാപകനായ ആദം ഗിൽക്രിസ്റ്റിനെയാകും വേൾഡ് ഇൻഡക്സ് ശരിക്കും ഉദ്ദേശിച്ചതെന്നും അയാൾ താനല്ലെന്നും ഗില്ലി പറയുന്നു. ഇതൊരു തെറ്റിദ്ധാരണയാണ് സുഹൃത്തുക്കളെ. അല്ലെങ്കിൽ എൻ്റെ അതേ പേരുള്ള എഫ് 45 സ്ഥാപകൻ ക്രിക്കറ്റ് കളിക്കണമായിരുന്നു. ഗില്ലി ട്വിറ്ററിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :