ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ ബ്രസീൽ താരം റിച്ചാർലിസണിൻ്റേത്

അഭിറാം മനോഹർ| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (09:07 IST)
ഖത്തർ 2022 ഫുട്ബോൾ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം താരം റിച്ചാർലിസണിന്. സെർബിയയ്ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു റിച്ചാർലിസണിൻ്റെ അത്ഭുത ഗോൾ.

സെർബീയയ്ക്കെതിരായ മത്സരത്തിൻ്റെ 73ആം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിൻ്റെ പന്ത് സ്വീകരിച്ച്ഹ റിച്ചാർലിസൺ അതിമനോഹരമായ കിക്കിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ 2-0ന് ബ്രസീൽ വിജയിക്കുകയും ചെയ്തു. 25കാരനായ റിച്ചാർലിസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്ട്സ്പറിൻ്റെ താരമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :