പ്രധാനമന്ത്രിക്ക് വാക്‌സിൻ നൽകാൻ കഴിഞ്ഞത് അവിസ്‌മരണീയ മുഹൂർത്തം: സിസ്റ്റർ നിഷ ശർമ

ജോൺസി ഫെലിക്‌സ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (08:07 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്.

പുതുച്ചേരിയിൽ നിന്നുള്ള പി നിവേദ, പഞ്ചാബിൽ നിന്നുള്ള എന്നീ നഴ്‌സുമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്‌സിൻ നൽകിയത്.

"കോവാക്‌സിൻ രണ്ടാം ഡോസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകി. അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. അദ്ദേഹത്തെ കാണാനും പ്രതിരോധ കുത്തിവയ്പ്പ് നടത്താനും സാധിച്ചത് ഒരു അവിസ്മരണീയ നിമിഷമായിരുന്നു" - പ്രധാനമന്ത്രി മോദിക്ക് വാക്‌സിനേഷൻ എടുത്ത സിസ്റ്റർ നിഷ ശർമ പറഞ്ഞു.

മാർച്ച് ഒന്നിനായിരുന്നു മോഡി ആദ്യ ഡോസെടുത്തത്. ഭാരത് ബയോടെകിൻറെ കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :