പ്രിയന്റെ ‘കാഞ്ചീവരം’ ടെലിവിഷനില്‍

PROPRO
ദേശീയവും അന്തര്‍‌ദേശീയവുമായ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പ്രിയദര്‍ശന്റെ ‘കാഞ്ചീവരം’ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നു. തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയിലാണ് കാഞ്ചീവരം സം‌പ്രേഷണം ചെയ്യുന്നത്. ജൂലൈ മുപ്പത്, വ്യാഴാഴ്ച ഏഴ് മണിക്കായിരിക്കും ഈ കാണിക്കുക.

തന്‍റെ കുഞ്ഞിനെ പട്ട്‌ ചേല അണിയിച്ച്‌ വിവാഹിതയാക്കണം എന്ന് സ്വപ്നം കാണുന്ന ഒരു നെയ്ത്തുകാരന്റെ കഥയാണിത്. പൊന്നുമോള്‍ക്കായി നെയ്‌തെടുത്ത പട്ട്‌ ചേല ഉപയോഗിക്കേണ്ടി വന്നത്‌ അവളുടെ ചലനമറ്റ ദേഹത്തെ പുതിപ്പിക്കാനായിരുന്നു. തൊള്ളായിരത്തി മുപ്പതുകളുടെ പശ്ചാത്തലത്തില്‍ പട്ട് നിര്‍മ്മാണ വ്യവസായത്തില്‍ നടന്നിരുന്ന ക്രൂരമായ ചുഷണങ്ങളുടെയും പീഢനങ്ങളുടെയും കഥയാണ് ഈ സിനിമയിലൂടെ ഇതള്‍ വിരിയുന്നത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണെന്നാണ് കാഞ്ചീവരത്തെ പറ്റി പ്രിയദര്‍ശന്‍ പറയുന്നത്. പ്രകാശ് രാജിന്‍റെ അനിതരസാധാരണമായ അഭിനയപ്രകടനം കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് വിലയിരുത്തപ്പെടുന്നത്. പ്രിയന്റെ എഴുപത്തിനാലാമത്തെ ചിത്രമാണ്‌ കാഞ്ചീവരം.

WEBDUNIA| Last Modified തിങ്കള്‍, 27 ജൂലൈ 2009 (09:06 IST)
എം ജി ശ്രീകുമാറാണ് കാഞ്ചീവരത്തിന്‍റെ സംഗീത സംവിധായകന്‍. കലാസംവിധാനം സാബു സിറിള്‍. 27 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിച്ച ഈ സിനിമയുടെ ചെലവ് ഒന്നരക്കോടി രൂപ മത്രമാണ്. പെര്‍സെപ്റ്റ് പിക്ചര്‍ കമ്പനിയും ഫോര്‍ ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മണിക്കൂറും അമ്പത്തിയഞ്ച് മിനിറ്റുമാണ്‌ ചിത്രത്തിന്റെ ദൈര്‍ഘ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :