വിമര്‍ശകരെ ഇത് കണ്ടോ ? പുതിയ ഉയരത്തില്‍ ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (11:34 IST)
ഉണ്ണി മുകുന്ദന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്റെ ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചത്.ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോ മോഷന്‍ പോസ്റ്റര്‍ പോലും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. മോഷന്‍ പോസ്റ്റര്‍ ഒരു മില്യണ്‍ വ്യൂസ് കടന്ന സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
'മാര്‍ക്കോ മോഷന്‍ പോസ്റ്റര്‍ ഒരു മില്യണ്‍ വ്യൂസ് കടന്നു! ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി, വീണ്ടും ഒരു വില്ലന്റെ ഏറ്റവും നാടകീയമായ തിരിച്ചുവരവ്.... എന്നാല്‍ ഇത്തവണ അവനാണ് നായകന്‍...',-എന്നാണ് അണിയറ പ്രവര്‍ത്തകര്‍ സന്തോഷവാര്‍ത്ത പങ്കുവെച്ചുകൊണ്ട് എഴുതിയത്.

ഹനീഫ് അദേനിയുടെ തന്നെ . മിഖായേലില്‍ ഉണ്ണി മുകുന്ദന്‍ വില്ലനായാണ് എത്തിയത്. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം നായകനൊപ്പം തന്നെ ആഘോഷിക്കപ്പെട്ടതാണ്.നാല് വര്‍ഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ ഹനീഫ് അദേനി ചിത്രത്തില്‍ വീണ്ടും എത്തുന്നത്. മിഖായേലിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര് മാര്‍ക്കോ ജൂനിയര്‍ എന്നായിരുന്നു.

30 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :