എന്റെ സ്വപ്നങ്ങളില്‍ കുതിരപ്പുറത്തെത്തുന്ന രാജകുമാരന്‍ ദുല്‍ഖറാണ്, നടി ശ്രീലീല

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (19:07 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്ലാതെ തന്നെ മലയാളസിനിമയിലെത്തി മലയാളവും കടന്ന് തെന്നിന്ത്യയും ബോളിവുഡും വരെ എത്തിനില്‍ക്കുന്നതാണ് ദുല്‍ഖര്‍ സല്‍മാന്റെ വളര്‍ച്ച. ഇന്ത്യയാകെ വലിയ ആരാധകരുള്ള ദുല്‍ഖറിന്റെ നിരവധി സിനിമകളാണ് അന്യഭാഷകളില്‍ റിലീസിനായി തയ്യാറെടുക്കുന്നത്. സാധാരണക്കാര്‍ക്ക് പുറമെ സെലിബ്രിറ്റികള്‍ക്കിടയിലും ദുല്‍ഖറിന് ആരാധകര്‍ അനവധിയാണ്. ഇത്തരത്തില്‍ ടോളിവുഡിലെ യുവ നായികമാരില്‍ ശ്രദ്ധേയയായ നടി ശ്രിലീലയുടെ പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മാഡ് എന്ന തെലിങ്ക് സിനിമയുടെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കവെയായിരുന്നു ശ്രീലീലയുടെ പ്രശംസ. അമ്മൂമ്മ പറയുന്ന കഥകളില്‍ കുതിരപ്പുറത്ത് വരുന്ന ഒരു നായകന്‍ ഉണ്ടായിരുന്നുവെന്നും തന്റെ മനസ്സിലെ ആ രാജകുമാരന് ദുല്‍ഖറിന്റെ മുഖമാണെന്നും ശ്രീലീല പറഞ്ഞു. ദുല്‍ഖര്‍ പരിപാടിക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെക്കാള്‍ സന്തോഷിച്ചത് അമ്മയാണെന്നും ഹീറിയെ എന്ന ഗാനം കാണുമ്പോഴെല്ലാം എന്റെ സ്വപ്നത്തിലെ രാജകുമാരന്‍ ദുല്‍ഖറാണെന്ന് തോന്നാറുണ്ടെന്നും ശ്രീലീല ചടങ്ങിനിടെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :