കണ്ടാല്‍ ബേബി ബംപ് പോലെ... 11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചോ? ആശംസകളുമായി ആരാധകർ

Vinu Mohan
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 മെയ് 2024 (09:23 IST)
Vinu Mohan
നടൻ വിനു മോഹനൻ ഭാര്യ വിദ്യയും അഭിനയ ലോകത്ത് സജീവമാണ്. തമിഴ് സീരിയൽ രംഗത്താണ് വിദ്യയെ കൂടുതൽ കണ്ടിട്ടുള്ളത്. വിദ്യയും ഭർത്താവ് വിനു മോഹനനും ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് കാരണം.
 
വയർ താങ്ങിപ്പിടിച്ചു നിൽക്കുന്ന പോലൊരു ഫോട്ടോയാണ് വിദ്യ ഷെയർ ചെയ്തത്. ഫോട്ടോ കാണുമ്പോൾ തന്നെ ബേബി ബംപ് പോലെ തോന്നുന്നുമുണ്ട്. വിനു അച്ഛനാകാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് വേണം മനസ്സിലാക്കാൻ. അമ്മയാകാൻ പോകുന്നതിനെക്കുറിച്ച് ഒന്നും പറയാതെയാണ് വിദ്യ ചിത്രം പങ്കുവെച്ചത്. 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുവാവ എത്തുന്ന ത്രിലിലാകും വിനുവും കുടുംബവും. 
 
വിദ്യ ഗർഭിണിയാണോ എന്ന് സംശയം ആരാധകർക്കിടയിലും നിറഞ്ഞുനിൽക്കുന്നു. തമിഴ് ആരാധകരും നടിക്ക് ആശംസകളുയി എത്തിയിട്ടുണ്ട്.
 
'ഈ തിരക്കിനിടയിൽ' എന്ന സിനിമയിലെ പരിചയമാണ് വിനുവിനെയും വിദ്യയെയും അടിപ്പിച്ചത്. ആ പരിചയം പ്രണയത്തിലേക്ക് വഴിമാറി. 2013ൽ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹശേഷം തമിഴ്-മലയാളം സീരിയലുകളിൽ സജീവമാണ് വിദ്യ.
 
യാത്ര പ്രേമികളായ വിനുവും വിദ്യയും തങ്ങളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.
  
 ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. തുടക്കം ഗംഭീരമാക്കിയ നടൻ പിന്നീട് സുല്‍ത്താന്‍, സൈക്കിള്‍, കളേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി. പിന്നീട് കൂടുതലും സഹതാര റോളുകളിലേക്ക് മാറി.പുലിമുരുകന്‍, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.
 
 
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :