അഭിറാം മനോഹർ|
Last Modified ബുധന്‍, 10 മെയ് 2023 (20:40 IST)
ജാൻവി കപൂറിനൊപ്പം ബോളിവുഡ് ചിത്രത്തിൽ നായകനായി റോഷൻ മാത്യു. സുധാൻഷു സരിയ സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം പ്രധാനവേഷത്തിലെത്തുന്നത്. ഉലാജ് എന്നാണ് സിനിമയുടെ പേര്.
രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇന്റർനാഷണൽ ത്രില്ലർ ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മെയ് മാസത്തിൽ ചിത്രത്തിൻ്റെ ഷൂട്ട് ആരംഭിക്കും. 2020ൽ ചോക്ഡ് എന്ന ചിത്രത്തിലൂടെയാണ് റോഷൻ മാത്യു ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം ആലിയ ഭട്ടിനൊപ്പം ഡാർലിംഗ്സ് എന്ന സിനിമയിലും റോഷൻ പ്രത്യക്ഷപ്പെട്ടിരുന്നു