'തലസ്ഥാനം' റിലീസായി 31 വര്‍ഷം,തന്നെ താനാക്കി മാറ്റിയ സിനിമയെന്ന് ഷാജി കൈലാസ്
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 12 ജൂലൈ 2023 (13:05 IST)
ഷാജി കൈലാസിന്റെ ആദ്യ സംവിധാന സംരംഭമായ തലസ്ഥാനം റിലീസായി ഇന്നേക്ക് 31 വര്‍ഷം. രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, സുരേഷ് ഗോപി എന്നിവരുടെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം. 1992-ല്‍ പുറത്തിറങ്ങി. സിനിമ ഒരുകോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. 8 കോടിയോളം രൂപ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.
തന്നെ താനാക്കി മാറ്റിയ സിനിമയാണ് തലസ്ഥാനമെന്ന് സിനിമ 31 വാര്‍ഷിക ദിനത്തില്‍ ഷാജി കൈലാസ് പറഞ്ഞു. സുരേഷ് ഗോപിയുമായുള്ള രണ്ടാമത്തെ സിനിമയെക്കുറിച്ചും രഞ്ജി പണിക്കരുമായുള്ള സൗഹൃദത്തെ കുറിച്ചും റിലീസ് ദിവസം ലഭിച്ച സ്‌നേഹത്തെക്കുറിച്ചും ഇന്നലെ എന്നപോലെ സംവിധായകന്‍ ഓര്‍ക്കുകയാണ്. തലസ്ഥാനം എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഷാജി കൈലാസ് കുറിപ്പ് അവസാനിപ്പിച്ചത്.
ക്രൈസ്റ്റ് കിംഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. ഹെന്‍ട്രി നിര്‍മ്മിച്ച ചിത്രത്തിന് രഞ്ജി പണിക്കറാണ് തിരക്കഥയെഴുതിയത്.ഗീത, നരേന്ദ്ര പ്രസാദ്, മോനിഷ, എം ജി സോമന്‍, ഗണേഷ് കുമാര്‍, വിജയകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.