ഇന്‍ഡസ്ട്രി ഹിറ്റ് ! 2018 വീണു, ഒന്നാമനായി മഞ്ഞുമ്മല്‍ ബോയ്‌സ്

Manjummel Boys
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (13:05 IST)
Manjummel Boys
മലയാളം സിനിമയില്‍ പുതുചരിത്രം രചിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്. ഇനി തലയുയര്‍ത്തിപ്പിടിച്ച് പറയാം ഞങ്ങളെ വെല്ലാന്‍ മലയാള സിനിമയില്‍ ആരെങ്കിലും ഉണ്ടോ എന്ന് ? ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരി കൂട്ടിയ മലയാള സിനിമയായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. അതെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി യുവ താരനിരയുടെ ചിത്രം. കഴിഞ്ഞവര്‍ഷം 2018 നേടിയ റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു.

175 കോടിയായിരുന്നു 2018 ന്റെ ക്ലോസിങ് കളക്ഷന്‍. 176 കോടിക്ക് അടുത്ത് മഞ്ഞുമ്മല്‍ ബോയ്‌സ് നേടി കഴിഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്തായാലും സിനിമ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ച വിവരം ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. 21 ദിവസം കൊണ്ടാണ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഗ്രോസറായി ചിത്രം മാറിയിരിക്കുന്നത്. 2018,പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു തുടങ്ങിയ ചിത്രങ്ങളാണ് ടോപ് ഫൈവ് ലിസ്റ്റില്‍ ഉള്ളത്.

ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്തത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :