അഭിറാം മനോഹർ|
Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (13:31 IST)
അശ്ലീലമായ ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധനമേര്‍പ്പെടുത്തിയത്. ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍, 57 സോഷ്യല്‍ മീഡിയ് അക്കൗണ്ടുകള്‍ എന്നിവയും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്.
2000ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67,67 എ, ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 292,1986ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ പ്രഥമദൃഷ്ട്യാ ഉള്ള ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സര്‍ഗാത്മകതയുടെയും പേരില്‍ അശ്ലീലവും ചൂഷണവും അനുവദിക്കാനാവില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രീകരണവുമില്ലതായി അധികൃതര്‍ കണ്ടെത്തി. അധ്യാപക വിദ്യാര്‍ഥി ബന്ധം, അവിഹിത ബന്ധങ്ങള്‍ എന്നിങ്ങനെ അനുചിതമായ സന്ദര്‍ഭങ്ങളില്‍ നഗ്‌നതയും ലൈംഗീകതയുമാണ് ഈ സൈറ്റുകള്‍ ചിത്രീകരിക്കുന്നതെന്നും നിരോധനത്തിനുള്ള കാരണമായി ഐടി മന്ത്രാലയം പറയുന്നു.
നിരോധിക്കപ്പെട്ട ആപ്പുകള്‍
ഡ്രീസ് ഫിലിംസ്
വൂവി
യെസ്മ
അണ്‍കട്ട് അഡ്ഡ
ട്രൈ ഫ്‌ളിക്‌സ്
എക്‌സ് പ്രൈം
നിയോണ്‍ എക്‌സ് വിഐപി
ബേഷരംസ്
ഹണ്ടേഴ്‌സ്
റാബിറ്റ്
എക്‌സ്ട്രാ മൂഡ്
ന്യൂഫ്‌ളിക്‌സ്
മൂഡ് എക്‌സ്
മോജ് ഫ്‌ളിക്‌സ്
ഹോട്ട് ഷോട്ട്‌സ് വിഐപി
ഫുജി
ചിക്കുഫ്‌ളിക്‌സ്
പ്രൈം പ്ലേ