'ഭീമന്റെ വഴി' നടി, ഈ വര്‍ഷവും ഡിസംബറില്‍ പുതിയ റിലീസ് ചിത്രം, സന്തോഷത്തില്‍ മേഘ തോമസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (09:04 IST)
നടി മേഘ തോമസിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് ഭീമന്റെ വഴി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിനായിരുന്നു സിനിമ പുറത്തിറങ്ങിയത്. ഈ വര്‍ഷവും ഡിസംബറില്‍ നടിക്ക് റിലീസ് ഉണ്ടായിരുന്നു.ഭാരത സര്‍ക്കസ് ആണ് മേഘയുടെ പുതിയ സിനിമ.

മേഘയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഭാരത സര്‍ക്കസ് പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ എത്തിയതായിരുന്നു നടി.
'അവള്‍ ഒരിക്കലും പങ്കെടുക്കാന്‍ ആഗ്രഹിക്കാത്ത മത്സരത്തില്‍ നിന്ന് നിശബ്ദമായി ഇറങ്ങി, സ്വന്തം പാത കണ്ടെത്തി വിജയത്തിലേക്ക് നീങ്ങി'-എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ നടി കുറിച്ചത്.
സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ചയിലൂടെ ശ്രദ്ധ നേടിയ നടിയാണ് മേഘ. ഭീമന്റെ വഴിയ്ക്ക് ശേഷം ഹൃദയം എന്ന സിനിമയിലാണ് നടിയെ കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :