'എല്ലാത്തിനും ധനുഷ് സാറിന് സ്‌പെഷ്യല്‍ താങ്ക്‌സ്'; 'കര്‍ണന്‍' വിജയത്തെക്കുറിച്ച് രജീഷ വിജയന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (10:54 IST)

ധനുഷ് - രജീഷ വിജയന്‍ ചിത്രം 'കര്‍ണന്‍'ന് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിക്കുന്നത്. സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിപറഞ്ഞ് നടി.

'ഈ വിജയം നേടി തന്ന എല്ലാവര്‍ക്കും നന്ദി. ഞാന്‍ കര്‍ണന് വേണ്ടി നല്ല രീതിയില്‍ പരിശ്രമിച്ചു എന്നാണ് കരുതുന്നത്.എല്ലാ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. എല്ലാത്തിനും ധനുഷ് സാറിന് സ്‌പെഷ്യല്‍ താങ്ക്‌സ്'- രജീഷ വിജയന്‍ കുറിച്ചു.

റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസങ്ങളില്‍ നിന്നും മാത്രം 6.20 കോടി രൂപ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.രജീഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണിത്.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :