അഭിറാം മനോഹർ|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (16:24 IST)
നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട് ഫിലിം സംവേർ സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും.ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ നിഗം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തൻ്റെ സ്കൂൾ കാല സുഹൃത്തുക്കൊൾക്കൊപ്പമാണ് ഷെയ്ൻ കൈകോർക്കുന്നത്.
26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളാണുള്ളത്. മാജിക്കൽ റിയലിസം വിഭാഗത്തിൽ വരുന്നതാണ് ചിത്രം. ചിത്രത്തിൻ്റെ കഥ,തിരക്കഥ,ക്യാമറ,എഡിറ്റിംഗ്,സംഗീതം എന്നിവ ഷെയ്ൻ നിഗം തന്നെയാണ് നിർവഹിക്കുന്നത്.