'പോക്കിരി രാജ' ടീം വീണ്ടും ഒന്നിക്കുന്നു!'ക്രിസ്റ്റഫര്‍' ലൊക്കേഷനില്‍ എത്തി സംവിധായകന്‍ വൈശാഖ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (11:58 IST)
64 ദിവസങ്ങളായി ക്രിസ്റ്റഫര്‍ ചിത്രീകരണ തിരക്കിലാണ് നടന്‍ മമ്മൂട്ടി. മെഗാസ്റ്റാറിന്റെ പോലീസ് വേഷം കാണാനായി ആരാധകരും കാത്തിരിക്കുന്നു..ഉദയ കൃഷ്ണ-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ സംവിധായകന്‍ വൈശാഖ് മമ്മൂട്ടിയെ കാണാനായി എത്തിയിരുന്നു. കൂടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഉണ്ടായിരുന്നു.
സംവിധായകന്‍ വൈശാഖ് സിനിമ തിരക്കുകളിലാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ബ്രൂസ് ലീ എന്ന മാസ്സ് ആക്ഷന്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് അദ്ദേഹം. മോണ്‍സ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍. വീണ്ടും മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യാന്‍ വൈശാഖ് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പോക്കിരി രാജ, മധുര രാജ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്കു ശേഷം വൈശാഖ് എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയില്‍ ഉണ്ടെന്ന് കേള്‍ക്കുന്നു. മധുര രാജയുടെ രചിതാവ് ഉദയകൃഷ്ണ തന്നെയാണ് രചന. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :