തൂവെള്ള ഗൗണില്‍ സുന്ദരിയായി ശാലു മേനോന്‍; പുത്തന്‍ ലുക്കില്‍ ജന്മദിന കേക്ക് മുറിച്ച് താരം

രേണുക വേണു| Last Modified വെള്ളി, 16 ജൂലൈ 2021 (08:20 IST)

അഭിനേത്രിയും നര്‍ത്തകിയുമായ ശാലു മേനോന്‍ ജന്മദിനം ആഘോഷിച്ചു. പ്രിയപ്പെട്ടവര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് താരത്തിന്റെ ജന്മദിനാഘോഷം. വ്യത്യസ്ത കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ പതിച്ച പ്രത്യേക കേക്കാണ് താരം മുറിച്ചത്. തൂവെള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് ശാലുവിനെ കാണുന്നത്. ഇതുവരെ എല്ലാവരും നല്‍കിയ സ്‌നേഹത്തിനും പരിഗണനയ്ക്കും താരം നന്ദി പറഞ്ഞു.


ഈയടുത്താണ് ശാലു മേനോന്‍ തന്റെ പുത്തന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകരെ ഞെട്ടിച്ച ലുക്കായിരുന്നു അത്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മഞ്ജു വാരിയരുടെ ലുക്കിന് സമാനമാണ് ഇപ്പോള്‍ ശാലുവിന്റെ മേക്കോവര്‍
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :