വിജയ് സേതുപതി മുംബൈയില്‍, കാര്യം അറിഞ്ഞില്ലേ ? 'ജവാന്‍' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (11:21 IST)
2023-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജവാന്‍.ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ പ്രമോഷനുകള്‍ പുരോഗമിക്കുമ്പോള്‍ നടന്‍ വിജയ് സേതുപതി പ്രത്യേക പ്രൊമോ വീഡിയോ ചിത്രീകരിക്കുന്ന തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്റെ വീഡിയോ മുംബൈയിലാണ് ചിത്രീകരിച്ചത്.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്ന അനിരുദ്ധ് രവിചന്ദ്രന്‍ ഉള്‍പ്പെടെ അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

സെപ്തംബര്‍ 7 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, റിദ്ധി ദോഗ്ര തുടങ്ങിയവരും അഭിനയിക്കുന്നു. അതിഥി വേഷത്തിലാണ് ദീപിക പദുക്കോണ്‍ എത്തുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :