സ്‌നേഹിക്കുന്നവര്‍ക്ക് കൊടുക്കാന്‍ പറ്റിയ ഗിഫ്റ്റ് ആണ് 'എങ്കിലും ചന്ദ്രികേ':സൈജു കുറുപ്പ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (11:46 IST)
നമ്മള്‍ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഗിഫ്റ്റ് ആണ് 'എങ്കിലും ചന്ദ്രികേ' എന്ന് സൈജു കുറുപ്പ്.ഹ്യൂമര്‍, ഇമോഷന്‍സ്, നാലുനല്ല പാട്ടുകള്‍ തുടങ്ങി പ്രേക്ഷകരെ എന്റര്‍ടൈമെന്റ് ചെയ്യേണ്ട എല്ലാ ചേരുവകളും സിനിമയിലുണ്ടെന്നും അദ്ദേഹം പറയുന്നു.
നിരഞ്ജന അനൂപ്, ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, അഭിറാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പത്തൊമ്പതാമത്തെ സിനിമ കൂടിയാണിത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :