'കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയും പശുവിന്റെ പേരില്‍ മുസ്ലിങ്ങളെ കൊന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന് സായ് പല്ലവി'; താരത്തിനെതിരെ സൈബര്‍ ആക്രമണം

രേണുക വേണു| Last Modified ബുധന്‍, 15 ജൂണ്‍ 2022 (13:26 IST)

തെന്നിന്ത്യന്‍ നടി സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും പശുവിന്റെ പേരില്‍ മുസ്ലിംകളെ കൊല്ലുന്നതും തമ്മില്‍ എന്താണ് ബന്ധമെന്ന് സായ് പല്ലവി ചോദിച്ചിരുന്നു. ഇതാണ് താരത്തിനെതിരായ സൈബര്‍ അറ്റാക്കിനു കാരണം.

സംഘപരിവാര്‍ പ്രൊഫൈലുകളാണ് സായ് പല്ലവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'Boycott SaiPallavi' എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ അടക്കം പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗ്രേയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ് പല്ലവി.

' കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിച്ചത്. കുറച്ചുനാള്‍ മുന്നേ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ച ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചാണ് കൊലപ്പെടുത്തിയത്. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളാണ് ഇതെല്ലാം. ഇതു രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസമുള്ളത്,' സായ് പല്ലവി ചോദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :