തയ്‌ലൻഡിൽ ആഷിഖ് അബുവിനൊപ്പം അവധിയാഘോഷിച്ച് റിമ കല്ലിങ്കൽ: ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (19:22 IST)
മലയാളസിനിമയിലെ പ്രധാനതാരങ്ങളിൽ ഒരാളാണ് നടി റിമ കല്ലിങ്കൽ. ശ്യാമപ്രസാദിൻ്റെ ഋതുവിലൂടെ സിനിമയിലേക്കെത്തിയ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ തയ്‌ലൻഡിൽ ഭർത്താവ് ആഷിഖ് അബുവിനൊപ്പം അവധിയാഘോഷിക്കുന്ന താരത്തിൻ്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

ആഷിഖിനൊപ്പം ബീച്ചിൽ നിന്നുള്ള ചിത്രങ്ങളും റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കുന്നതിൻ്റെ ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിട്ടുള്ളത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :