ഹൃദയം തകർന്ന് പിന്മാറുന്നവനാണ് നീയെന്ന് കരുതുന്നില്ല, ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ സൂര്യകുമാറിന് സച്ചിന്റെ സന്ദേശം

അഭി‌റാം മനോഹർ| Last Modified ശനി, 21 നവം‌ബര്‍ 2020 (14:41 IST)
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ടതിന്ന് പിന്നാലെ സച്ചിൻ നൽകിയ സന്ദേശം എന്തായിരുനുവെന്ന് വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് താരം യാദവ്. മുൻപോട്ട് പോയി ഞങ്ങൾക്ക് ആഘോഷിക്കാൻ ഒരുപാട് നിമിഷങ്ങൾ നൽകാനാണ് സച്ചിൻ സൂര്യകുമാറിനോട് പറഞ്ഞത്.

കളിയോട് സത്യസന്ധതയും നീതിയും പുലർത്തുന്നുണ്ടെങ്കിൽ ക്രിക്കറ്റ് നിന്നെ നോക്കിക്കോളും. ചിലപ്പോൾ ഇത് നിനക്ക് മുന്നിലുള്ള അവസാന പ്രതിസന്ധി മാത്രമാകും. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്ന നിന്റെ സ്വപ്‌നം വളരെ അടുത്താണ്. എല്ലാ ശ്രദ്ധയും നൽകി ക്രിക്കറ്റിന് മുന്നിൽ കീഴടങ്ങുക. ഹൃദയം തകർന്ന് പിന്മാറുന്നവനാണ് നീയെന്ന് കരുതുന്നില്ല.മുൻപോട്ട് പോയി ഞങ്ങൾക്ക് ആഘോഷിക്കാൻ ഒരുപാട് നിമിഷങ്ങൾ നൽകുക സച്ചിൻ പറഞ്ഞു,

24 വർഷം ലോകത്തിന് ആഘോഷിക്കാനുള്ള നിമിഷങ്ങൾ നൽകിയ മനുഷ്യനാണ് എനിക്ക് ഹൃദയം തൊടുന്ന ഈ സന്ദേശം അയച്ചത്. ഇതിൽ കൂടുതൽ എന്തെകിലും പറയണമെന്ന് തോന്നുന്നില്ല. സൂര്യകുമാർ യാദവ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :