രേണുക വേണു|
Last Modified വെള്ളി, 30 ഡിസംബര്‍ 2022 (15:18 IST)
മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'നല്ല സമയം' എന്ന സിനിമയ്‌ക്കെതിരെയാണ് കേസ്. എക്‌സൈസാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് റേഞ്ച് ഓഫീസില്‍ നിന്ന് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പ് ട്രെയ്‌ലറില്‍ നല്‍കിയിട്ടില്ല.
ഇന്നാണ് നല്ല സമയം തിയറ്ററുകളിലെത്തിയത്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ എന്നീ പുതുമുഖങ്ങളാണ് നായികമാരായി അഭിനയിച്ചിരിക്കുന്നത്.