ഗ്ലാമർ ഫോട്ടോ ഷൂട്ട്: നുസ്രത് ജഹാൻ എംപിക്കെതിരെ സദാചാര ആക്രമണം

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജനുവരി 2020 (12:58 IST)
തൃണമൂൽ കോൺഗ്രസ്സ് എംപിയും സിനിമ നടിയുമായ എംപിക്കെതിരെ സോഷ്യൽ മീഡിയയിൽ സദാചാര ആക്രമണം. ഇൻസ്റ്റഗ്രാമിൽ നുസ്രത് ജഹാൻ പങ്കുവെച്ച ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങൾ ഒരു എംപിയല്ലെ പുതിയ തലമുറക്ക് മാതൃകയാകേണ്ടെ എന്നുള്ള ചോദ്യങ്ങൾ മുതൽ പരസ്യമായ ഭീഷണികൾവരെ കമന്റുകളിലുണ്ട്. എന്നാൽ എംപിയെ അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

ചുവന്ന സ്റ്റൈലിഷ് ഗൗൺ ധരിച്ച് തലമുടി ചീകിയൊതുക്കിയ ഫോട്ടോസാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ബാസിർഹട്ടിൽ നിന്നുള്ള എംപിയായി തിരഞ്ഞെടുക്കപ്പെട്ട നുസ്രത് ജഹാൻ എംപി ഹിന്ദുമതരീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെതിരെ മുസ്ലീം മത പണ്ഡിതർ നേരത്തെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

നേരത്തെ ക്രിസ്മസ് ആശംസകൾ നേർന്നതിന്റെ പേരിലും എംപിക്കെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾ കൊണ്ടൊന്നും തന്നെ തളർത്താനാവില്ലെന്ന് തെളിയിച്ചുകൊണ്ടാണ് എംപി സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :