പഠാനോ ജവാനോ അല്ല, നിര്‍മ്മാതാവിന് വമ്പന്‍ ലാഭം നേടിക്കൊടുത്ത ബോളിവുഡ് ചിത്രം ഇതാണ് !'ഗദര്‍ 2' രണ്ടാം സ്ഥാനത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 18 നവം‌ബര്‍ 2023 (09:23 IST)
ബോളിവുഡ് സിനിമാ ലോകത്തിന് 2023 മികച്ചൊരു വര്‍ഷമായിരുന്നു. വമ്പന്‍ റിലീസുകളുടെ നീണ്ട നിര തന്നെ ഈ വര്‍ഷം ഉണ്ടായിരുന്നു. ആ കൂട്ടത്തില്‍ മിക്ക ചിത്രങ്ങളും വിജയം തൊട്ടു. ഇനി വരാനിരിക്കുന്നതും വലിയ ചിത്രങ്ങള്‍ തന്നെയാണ്. ഷാരൂഖിന്റെ ഡങ്കി, രണ്‍ബീറിന്റെ അനിമല്‍ തുടങ്ങിയ സിനിമകള്‍ വരാനിരിക്കുന്നു. പഠാന്‍, ജവാന്‍, ഗദര്‍ 2,ടൈഗര്‍ 3 തുടങ്ങിയ സിനിമകള്‍ നേട്ടം കൊയ്‌തെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും വലിയ ലാഭ ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ ഇവയൊന്നുമല്ല. ഗ്രോസ് കളക്ഷനില്‍ അടക്കം വമ്പന്‍ നേട്ടം സ്വന്തമാക്കിയത് മറ്റൊരു ചിത്രമാണ്.

വിവാദങ്ങള്‍ക്കൊടുവില്‍ ആഗോളതലത്തില്‍ വന്‍ കളക്ഷന്‍ ഉണ്ടാക്കിയ ചിത്രമാണ് കേരള സ്റ്റോറി.സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ സ്ലീപ്പര്‍ ഹിറ്റാണ്. 15 കോടി മുടക്കി നിര്‍മ്മാതാക്കള്‍ നേടിയത് 250 കോടിയാണ്. 1500 ശതമാനമാണ് സിനിമയുടെ റിട്ടേണ്‍. ബോളിവുഡില്‍ വേറൊരു ചിത്രത്തിനും ഇത്തരത്തില്‍ ഒരു നേട്ടം ഉണ്ടാക്കാനായില്ല.


സണ്ണി ഡിയോള്‍ നായകനായി എത്തിയ ഗദര്‍2 75 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. 525 കോടി ഇന്ത്യയില്‍ നിന്ന് മാത്രം സിനിമ നേടി.600.66 ശതമാനം ലാഭം നേടിയ ചിത്രമാണ് രണ്ടാം സ്ഥാനത്ത്.മൂന്നാം സ്ഥാനത്ത് ഓ മൈ ഗോഡ് രണ്ട് ആണ്. 65 കോടി മുതല്‍മുടക്കി നിര്‍മ്മിച്ച സിനിമ 150 കോടി നേടി. 85 കോടിയാണ് ലാഭം. 250 കോടി ബഡ്ജറ്റില്‍ നിര്‍മിച്ച പഠാനാണ് നാലാമത് 543.22 കോടി കളക്ഷന്‍ സിനിമ നേടിയിരുന്നു. അഞ്ചാം സ്ഥാനത്ത് ജവാനാണ്. 300 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 640 കോടി ഇന്ത്യയില്‍ നിന്ന് നേടി. ലാഭം 340.4 2 കോടിയാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :