മകള്‍ മീനാക്ഷി ഇന്ന് ഡോക്ടര്‍, അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ച് ദിലീപ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (13:05 IST)
ദിലീപ് ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയായിരിക്കും കടന്നുപോകുന്നത്.
ആഗ്രഹം പോലെ മകള്‍ ഇന്നൊരു ഡോക്ടറായി മാറിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്ന തിരക്കിലായിരുന്നു മീനാക്ഷി. കേരളത്തിന് പുറത്തായിരുന്നു പഠനം.

തനിക്ക് തീരെ തിട്ടമില്ലാത്ത മേഖലയിലൂടെയാണ് മക്കള്‍ നടന്നതെന്ന് ദിലീപ് പറയുന്നു. മകളെ ഡോക്ടര്‍ ആക്കുക എന്ന ആഗ്രഹം മാത്രമാണ് തന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നും ആ സ്വപ്നത്തിനു വേണ്ടി അവളൊരു വലിയ ട്രോമാ താണ്ടിയാണ് എത്തിയതെന്നും ദിലീപ് പറഞ്ഞു.

തനിക്ക് പറ്റില്ലെന്ന് മീനാക്ഷിക്ക് തോന്നിയപ്പോഴെല്ലാം അതിലൂടെ ഒന്ന് പോയി നോക്കൂവെന്ന് പറഞ്ഞു ഒപ്പം നില്‍ക്കാനാണ് ദിലീപ് എപ്പോഴും ശ്രമിച്ചത്. പഠിക്കണമെന്ന് മകളോട് പറയേണ്ടി വന്നിട്ടില്ലെന്നും ഡോക്ടര്‍ ആവാന്‍ എന്തെല്ലാം വേണമെന്ന് അറിയാത്തതുകൊണ്ട് ട്യൂഷന്‍ വേണോ എന്നെല്ലാം ദിലീപ് മകളോട് ചോദിക്കുമായിരുന്നു. മീനാക്ഷി സര്‍ജറി ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നപ്പോള്‍ ഏതു മാതാപിതാക്കളെയും പോലെ തനിക്കും അഭിമാനം തോന്നിയെന്ന് ദിലീപ് പറഞ്ഞിരുന്നു.

ഇളയ മകള്‍ മഹാലക്ഷ്മിക്കും അച്ഛന്റെ സ്വപ്നം നേടിയെടുത്ത ചേച്ചിയായ മീനാക്ഷിയാകും റോള്‍ മോഡല്‍. കഷ്ടപ്പെട്ട് മകള്‍ നേടിയ വിജയത്തിന്റെ സന്തോഷത്തിലാണ് ദിലീപും കുടുംബവും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :