'ഒരു സിനിമക്കും ഈ ഗതി വരരുത്'; 'രേഖ' എന്ന സിനിമയ്ക്ക് സംഭവിച്ചത്, വിഷമമുണ്ടെന്ന് നടി വിന്‍സി അലോഷ്യസ്

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഫെബ്രുവരി 2023 (10:16 IST)
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തുന്ന ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ' ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തിയതാണ്. നല്ല പ്രതികരണം ലഭിക്കുന്ന സിനിമയ്ക്ക് വലിയ സ്റ്റാര്‍കാസ്റ്റ് ഇല്ലാത്തതുകൊണ്ട് തിയേറ്ററുകളും ഷോകളും ലഭിക്കുന്നില്ലെന്ന് വിന്‍സി അലോഷ്യസ്.

'ഞങ്ങളുടെ സിനിമ വലിയ തിയേറ്ററുകളോ ഷോസ് ഒന്നുമില്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ. ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ. ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ പോസ്റ്ററുകള്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട് ഇങ്ങനെയാകും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രമേ ഉള്ളൂ. വലിയ സ്റ്റാര്‍കാസ്റ്റ് ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ഇത്രയൊക്കെ കാര്യങ്ങള്‍ കിട്ടത്തുള്ളൂ. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററുകളില്‍ ഉള്ള ഷോസ് (ഷോ 1) അത് കാണാന്‍ ശ്രമിക്കണം ഇല്ലെങ്കില്‍ ഞങ്ങളുടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും . കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത്'-വിന്‍സി അലോഷ്യസ് കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :